Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 10 Injured

ഒ​ഡീ​ഷ​യി​ൽ ചു​ഴ​ലി​ക്കാ​റ്റ്; ര​ണ്ട് മ​ര​ണം, 10 പേ​ർ​ക്ക് പ​രി​ക്ക്

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ വീ​ശി​യ ചു​ഴ​ലി​ക്കാ​റ്റി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 100ല​ധി​കം വീ​ടു​ക​ൾ ത​ക​ർ​ന്നു. മ​യൂ​ർ​ഭ​ഞ്ച് ജി​ല്ല​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച​ത്. ക​ര​ൻ​ജി​യ​യി​ലെ കി​യ ഗ്രാ​മ​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ നേ​രി​ട്ട​ത്.

ശ​ക്ത​മാ​യ കാ​റ്റ് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. നി​ര​വ​ധി വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ പ​റ​ന്നു​പോ​യി. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നാ​ല് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​ൽ നി​ര​വ​ധി വ​ലി​യ മ​ര​ങ്ങ​ളും വൈ​ദ്യു​ത തൂ​ണു​ക​ളും ക​ട​പു​ഴ​കി വീ​ണു. ഇ​തോ​ടെ പ​ല​യി​ട​ത്തും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.

ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി. ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റ് റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ബാ​ധി​ച്ച​താ​യാ​ണ് വി​വ​രം. കാ​റ്റി​ന്‍റെ ശ​ക്തി​യി​ൽ ഒ​രു ഓ​ട്ടോ​റി​ക്ഷ റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി അ​ടു​ത്തു​ള്ള കു​ള​ത്തി​ലേ​ക്ക് വീ​ണ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up